പാലക്കാട്: പെന്‍ഷന്‍കാരുടെ യോഗം എന്ന പേരില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ വയോജനങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമം.
പാലക്കാട് കാവില്‍പാടിലാണ് പെന്‍ഷന്‍കാരുടെ യോഗം എന്ന പേരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ നീക്കം നടത്തിയത്.
പെന്‍ഷന്‍ വാങ്ങുന്നതിനായി ആധാറും പെന്‍ഷന്‍ ലിസ്റ്റുമെടുത്ത് വരണമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയത്. ജോലി സ്ഥലത്ത് നിന്നുവരെ വയോജനങ്ങള്‍ പരിപാടിയിലേക്ക് എത്തി. തുടര്‍ന്നാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുവെന്ന് ഇവര്‍ക്ക് മനസിലായത്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് വ്യക്തമായതോടെ വയോജനങ്ങള്‍ പ്രതിഷേധം അറിയിച്ചു.
Post Your Comments