സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മൂന്ന് റീജണുകളിലായുള്ള വിവിധ വകുപ്പുകളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കുമാണ് അവസരം. കേരള- കര്‍ണാടക റീജണില്‍ 42 ഒഴിവുകളും സതേണ്‍ റീജണില്‍ 66 ഒഴിവുകളും നോര്‍ത്ത് ഈസ്റ്റേണ്‍ റീജണില്‍ 13 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കേരള-കര്‍ണാടക റീജണ്‍ ; സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കല്‍),സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കല്‍),ടെക്നിക്കല്‍ സൂപ്രണ്ട് (പ്രോസസിങ്),മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ (ഇക്കണോമിക്സ്),ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്,റിസര്‍ച്ച് അസിസ്റ്റന്റ്,ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്,ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്,ലബോറട്ടറി അറ്റന്‍ഡന്റ്,ജൂനിയര്‍ ക്ലാര്‍ക്ക്,ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് ബി,കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്,അസിസ്റ്റന്റ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേറ്റര്‍,ലൈബ്രറി അറ്റന്‍ഡന്റ് (മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് ),ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് ബി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
സതേണ്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റീജണ്‍ ; ടെക്നിക്കല്‍ സൂപ്രണ്ട്, വര്‍ക്ഷോപ്പ് സൂപ്രണ്ട്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ (വീവിങ്), മെഡിക്കല്‍ അറ്റന്‍ഡന്റ്, ലേഡി മെഡിക്കല്‍ അറ്റന്‍ഡന്റ്, കണ്‍ സര്‍വേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്, ഇവാലുവേഷന്‍ അസിസ്അസിസ്റ്റന്റ്, ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്, ഇവാലുവേഷന്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
അപേക്ഷിക്കാൻ വേണ്ട പ്രായവും യോഗ്യതയും മുന്‍പരിചയവും സെപ്റ്റംബര്‍ 24 അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.
പരീക്ഷ ; കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയായിരിക്കും നടത്തുക. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ജനറല്‍ ഇന്റലിജന്‍സ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവേര്‍നസ് എന്നിവയാണ് സിലബസിലുള്ളത്.
പരീക്ഷാ ഫീസ്: 100 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, അംഗപരിമിതര്‍, വനിതകള്‍, വിമുക്തഭടര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എസ്.ബി.ഐ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ എസ്.ബി.ഐ. ചെലാന്‍ എന്നീ സൗകര്യങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ഫീസ് അടയ്ക്കാം.
വിവിധ തസ്തികകളുടെ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ; എസ്എസ്സി
കേരള-കര്‍ണാടക റീജണ്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് സന്ദർശിക്കുക : http://www.ssconline.nic.in/, http://www.ssckkr.kar.nic.in/
മറ്റു റീജൺ ഓൺലൈൻ അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ;www.sscsr.gov.in, www.ssc.nic.in
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 24
ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 3
Post Your Comments