ഹോളിവുഡിന്റെ പ്രിയ നായിക ആഞ്ജലീന ജോളി തന്റെ പ്രഥമ സംവിധാന സംരംഭമായ ‘ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്ലഡ് ആന്റ് ഹണി’യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. ജീവതത്തില്‍ ഒരിക്കലും ഒരു സിനിമ സംവിധാനം ചെയ്യാനോ അല്ലെങ്കില്‍ എഴുതാനോ കഴിയുമായിരുന്നില്ലെന്ന് വിശ്വസിച്ചിരുന്നില്ല. പക്ഷേ അതു സംഭവിക്കുകയായിരുന്നാണ് നടി പറയുന്നത്.
ലോകത്തെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരോടൊപ്പം ജോലി ചെയ്യാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. അത് ഈ സിനിമയില്‍ സാധ്യമായി. ഞാന്‍ ഒരു സിനിമ സംവിധാനം ചെയുകയോ എഴുതുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഒരിക്കലും അത് എന്റെ പദ്ധതിയുടെ ഭാഗമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു സംവിധായകയായി മാറുക എന്നതിനെക്കാള്‍ വൈവിധ്യത്തില്‍ പങ്കളായി മാറുകയെന്നതായിരുന്നു പ്രധാന്യമെന്നു ആഞ്ജലീന ജോളി അഭിപ്രായപ്പെട്ടു. 2011 ലാണ് ആഞ്ജലീനയുടെ ആദ്യ സംവിധാന സംരംഭം റിലീസ് ചെയ്തത്. ജോളിയുടെ നാലാമത്തെ സംവിധാനം സംരംഭം ‘ഫസ്റ്റ് എ കില്‍ഡ് മൈ ഫാദര്‍’, കമ്പോഡിയയില്‍ ചിത്രീകരിക്കുന്ന ഇംഗ്ലീഷ് ഇതര ഭാഷ ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
Post Your Comments