ന്യൂഡൽഹി: ഇംഗ്ലീഷിൽ സംസാരിച്ചതിന് ഡൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിൽ വെച്ച് നോയിഡ സ്വദേശിയായ വരുണ്‍ ഗുലാത്തിക്കാണ് മര്‍ദനമേറ്റത്. കൊണാട്ട് പ്ലേസിലെ ഹോട്ടലില്‍നിന്നു സുഹൃത്തിനെ പറഞ്ഞു വിടാൻ പുറത്തെത്തിയ വരുൺ തിരിച്ച് അകത്തേക്ക് പോകുമ്പോഴായിരുന്നു അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. ഇംഗ്ലീഷ് സംസാരിക്കുന്നതെന്തിന് എന്നു ചോദിച്ചായിരുന്നു മര്‍ദനം.
മര്‍ദനത്തിനുശേഷം സംഘം വാഹനത്തില്‍ രക്ഷപ്പെട്ടെങ്കിലും ഇവരുടെ വാഹനത്തിന്റെ നമ്പർ വരുൺ പൊലീസിന് കൈമാറി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.
Post Your Comments