Latest NewsNewsIndiaUncategorized

ഇംഗ്ലീഷ് സം​സാ​രി​ച്ച​തി​ന് യുവാവിന് ക്രൂരമർദ്ദനം

ന്യൂഡൽഹി: ഇംഗ്ലീഷിൽ സംസാരിച്ചതിന് ഡൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം. ഡ​ല്‍​ഹി​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​നു മു​ന്നി​ൽ വെച്ച് നോ​യി​ഡ സ്വ​ദേ​ശി​യാ​യ വ​രു​ണ്‍ ഗു​ലാ​ത്തി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. കൊ​ണാ​ട്ട് പ്ലേ​സി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്നു സു​ഹൃ​ത്തി​നെ പ​റ​ഞ്ഞു വി​ടാ​ൻ പുറത്തെത്തിയ വരുൺ തിരിച്ച് അകത്തേക്ക് പോകുമ്പോഴായിരുന്നു അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​തെ​ന്തി​ന് എ​ന്നു ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

മ​ര്‍​ദ​ന​ത്തി​നു​ശേ​ഷം സം​ഘം വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഇവരുടെ വാഹനത്തിന്റെ നമ്പർ വരുൺ പൊലീസിന് കൈമാറി. തുടർന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button