Latest NewsKeralaNews

ശശികലയ്‌ക്കെതിരേ കേസെടുത്താല്‍ സര്‍ക്കാര്‍ നാറും, ഹിന്ദുത്വ കക്ഷികള്‍ ആര്‍മാദിക്കും-വ്യാജപ്രചാരണത്തെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

തിരുവനന്തപുരം മതേതര എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്താന്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞെന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് വ്യക്തമായി. ശശികല കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസംഗം എഴുത്തുകാരോട് ഭീഷണിമുഴക്കി എന്ന രീതിയില്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

കോണ്‍ഗ്രസിനെതിരെയായിരുന്നു ശശികലയുടെ വാക്കുകള്‍. അതായത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നിങ്ങളെ കോണ്‍ഗ്രസ് കൊല്ലും. അതുകൊണ്ട് എഴുത്തുകാരോട് പോയി ഒരു മൃത്യുഞ്ജയഹോമം നടത്താനാണ് ശശികല പറഞ്ഞത്.

ശശികലയ്‌ക്കെതിരേ ഇപ്പറഞ്ഞ വിഷയത്തില്‍ കേസെടുത്താല്‍ സര്‍ക്കാര്‍ നാറുമെന്ന് മാധ്യമപ്രവര്‍ത്തകനായ ജാവേദ്‌ പര്‍വേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുത്വ കക്ഷികള്‍ ആര്‍മാദിക്കും. കേസ് പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ തള്ളിപ്പോകും. അതിന് അവസരം നല്‍കരുത്. കാര്യഗൗരവമുള്ള, സുഹൃത്ത് കൂടിയായ വിഡി.സതീശനെപ്പോലെയൊരാള്‍ എടുത്ത് ചാടിയത് ശശികലയുടെ പഴയകാല പ്രസംഗങ്ങളുടെ ഓര്‍മയില്‍ നിന്നാകണമെന്നും അദ്ദേഹം പറഞ്ഞു.

ജാവേദ്‌ പര്‍വേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ശശികലയ്‌ക്കെതിരേ ഇപ്പറഞ്ഞ വിഷയത്തില്‍ കേസെടുത്താല്‍ സര്‍ക്കാര്‍ നാറും. ഹിന്ദുത്വ കക്ഷികള്‍ ആര്‍മാദിക്കും. കേസ് പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ തള്ളിപ്പോകും.

അതിന് അവസരം നല്‍കരുത്. കാര്യഗൗരവമുള്ള, സുഹൃത്ത് കൂടിയായ വിഡി.സതീശനെപ്പോലെയൊരാള്‍ എടുത്ത് ചാടിയത് ശശികലയുടെ പഴയകാല പ്രസംഗങ്ങളുടെ ഓര്‍മയില്‍ നിന്നാകണം.

കേള്‍ക്കുക. കോണ്‍ഗ്രസിനിട്ടാണ് ശശികലയുടെ വാക്കുകള്‍. അതായത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നിങ്ങളെ കോണ്‍ഗ്രസ് കൊല്ലും. അതുകൊണ്ട് പോയി ഒരു മൃത്യുഞ്ജയഹോമം നടത്തുക എന്ന്.

ഒരു കേസ് ചീറ്റിയാല്‍ ഇതും പറഞ്ഞ് ഗുജറാത്ത് കലാപത്തിനെ വരെ ഇവര്‍ വൈറ്റ് വാഷ് ചെയ്യും. വികാരം നല്ലതാണ്. കോമണ്‍സെന്‍സ് കൂടി ഉണ്ടെങ്കില്‍ മാത്രം.

വ്യാജപ്രചാരണത്തില്‍ ഫാസിസ്റ്റുകളോട് മല്‍സരിക്കരുത്. വിജയിക്കില്ല. ശ്രമിച്ച് നാറേണ്ട.

കമന്റിലെ വീഡിയോ കേള്‍ക്കുക. കണ്‍ഫ്യൂഷന്‍ ഒന്നും ഇല്ല, ഇത്തവണ

shortlink

Related Articles

Post Your Comments

Related Articles


Back to top button