Latest NewsIndiaNews

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോകയാത്രക്കൊരുങ്ങുന്നു.

ഈ മാസം അവസാനം യുഎസിലേക്കാണു യാത്ര. സിലിക്കണ്‍ വാലി സന്ദര്‍ശിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചു കൂടുതലായി മനസ്സിലാക്കും. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഉപയോഗപ്രദമായ കാര്യങ്ങള്‍ പഠിച്ചു പ്രയോഗിക്കുകയാണു രാഹുലിന്റെ ലക്ഷ്യമെന്നു കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

കഴിഞ്ഞമാസം നോര്‍വേ സന്ദര്‍ശിച്ച രാഹുല്‍ സംരംഭകരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനു പുറമേ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ലോകത്തെ ഏറ്റവും വലിയ കേന്ദ്രവും സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button