ന്യൂഡല്‍ഹി: കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനായി പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തു വരുന്നത്. ഇതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ‘പ്രോജക്ട് ഇന്‍സൈറ്റ്’ എന്ന പേരിലാണ് പുതിയ പദ്ധതി ഇതിനായി തുടങ്ങുന്നത്. പദ്ധതി അടുത്ത മാസം ആരംഭിക്കും. സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പുതിയതായി വാങ്ങിയ കാറിന്റേയോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുടേയോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അതുപ്രകാരം അന്വേഷണം നടത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലെ വ്യക്തികള്‍ നല്കുന്ന വിരങ്ങളുടെ അടിസ്ഥാത്തിലാകും പരിശോധന. വ്യക്തിയുടെ വരുമാനും ചെലവിന്റെ അന്തരവും ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാണ് പദ്ധതിയിലൂടെ വിഭാവനം ചെയുന്നത്. പ്രോജക്ട് ഇന്‍സൈറ്റ് പദ്ധതിക്കായി എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കുമായി കഴിഞ്ഞ വര്‍ഷം നികുതി വകുപ്പ് കരാര്‍ ഒപ്പിട്ടിരുന്നു. വരുമാനവും സ്വത്തും സംബന്ധിച്ച ബന്ധം അറിയുന്നതിനായി ഇതിനോടകം തന്നെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉയര്‍ന്ന തുകയ്ക്കുള്ള ഇടപാടുകള്‍ നിരീക്ഷിക്കാനും കള്ളപ്പണം വ്യാപിക്കുന്നത് തടയാനാവുമെന്നും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments