ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ പുരോഗമന സാഹിത്യകാരന്‍മാര്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
സുരക്ഷ നല്‍കേണ്ട 35 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍നിന്നാണ് 18 പേരെ തിരഞ്ഞെടുത്തത്. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാട് അടക്കം 18 പ്രമുഖര്‍ക്കാണ് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കിയത്.
പുരോഗമന എഴുത്തുകാരായ കെ.എസ്. ഭഗവാന്‍, വീരഭദ്രപ്പ, ബാഗൂര്‍ രാമചന്ദ്രപ്പ, പുട്ടപ്പ, ചെന്നവീര കനവി, യോഗേഷ് മാസ്റ്റര്‍, ചേതന തീര്‍ഥഹള്ളി, കെ. മുരളീ സിദ്ധപ്പ, ഇന്ത്യന്‍ യുക്തിവാദി സംഘടന പ്രസിഡന്റ് നരേന്ദ്ര നായക് എന്നിവരുള്‍പ്പെടെയുള്ളവരാണ് സുരക്ഷാപട്ടികയില്‍.
ഭീഷണിയുള്ള എല്ലാ പുരോഗമന എഴുത്തുകാര്‍ക്കും സുരക്ഷനല്‍കാന്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അതിനിടെ, ഭീഷണിയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഖനനവകുപ്പ് മന്ത്രി വിനയ് കുല്‍ക്കര്‍ണിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി
Post Your Comments