മധ്യപ്രദേശ്: വിവിഐപികളുടെയും പോലീസുകാരുടെയും സുരക്ഷയ്ക്കുള്ളില്‍ നില്‍ക്കെ എംഎല്‍എയുടെ പോക്കറ്റടിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ വിരേന്ദ്രകുമാറിന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സാഗര്‍ സിറ്റി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ശൈലേന്ദ്ര ജെയ്നാണ് ഈ ദുരനുഭവം ഉണ്ടായത്.
കൈവശമുണ്ടായിരുന്ന 15, 000 രൂപയ്ക്ക് പുറമെ മധ്യപ്രദേശ് വിധാന്‍ സഭ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും നിര്‍ണായക വിവരങ്ങളും അടങ്ങുന്ന പഴ്സാണ് എം.എൽ.എയ്ക്ക് നഷ്ടമായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം നഷ്ടമായാലും അതിലെ വിലപ്പെട്ട രേഖകള്‍ തിരിച്ചുകിട്ടിയാല്‍ മതിയെന്ന നിലപാടിലാണ് എംഎല്‍എ.
Post Your Comments