തിരുവനന്തപുരം: ഇനി യാത്ര ചെയ്യാൻ മാത്രമല്ല കഴിക്കാനും കെഎസ് ആർടി സി ബസിൽ കയറാം. പഴയ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ കുടുംബശ്രീയുടെ നാടന്‍ ഭക്ഷണശാല തുടങ്ങാൻ പോകുകയാണ്. പൊളിക്കേണ്ട ബസുകളില്‍ പുനരുപയോഗസാധ്യത തേടുകയാണ് കെ.എസ്.ആര്‍.ടി.സി.
15 വര്‍ഷം ഉപയോഗിച്ച ബസുകള്‍ ലേലംചെയ്ത് വില്‍ക്കുകയാണ് പതിവ്. ഇതിനുപകരമാന് ഭക്ഷണശാലയായി ഉപയോഗിക്കാൻ പോകുന്നത് . വരുമാനം ഇരു വകുപ്പുകളും പങ്കിട്ടെടുക്കും നിലവിലുള്ള കരാറുകള്‍ തീരുന്ന മുറയ്ക്ക് കുടുംബശ്രീക്ക് കൈമാറും. ഭക്ഷണശാലകളുടെ നടത്തിപ്പ്, പാര്‍ക്കിങ് സൗകര്യം, ബസ് വൃത്തിയാക്കല്‍, ടോയ്ലറ്റ് പരിപാലനം എന്നിവയിലും കുടുംബശ്രീയുമായി കെ.എസ്.ആര്‍.ടി.സി. കൈകോര്‍ക്കും.
ബസുകള്‍ വൃത്തിയാക്കാന്‍ യുവശ്രീ ഗ്രൂപ്പുകളെയാണ് ലക്ഷ്യമിടുന്നത്. ജന്റം ബസുകള്‍പോലും വൃത്തിയായി സൂക്ഷിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുന്നില്ല. ഇതിനും പുതിയ പങ്കാളിത്തത്തിലൂടെ പരിഹാരം കാണാമെന്നാണ് പ്രതീക്ഷ.
ഇതുസംബന്ധിച്ച പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചു.
വിവിധ ഡിപ്പോകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിനിയോഗിക്കുന്നതുസംബന്ധിച്ച് സാധ്യതാപഠനം നടക്കുകയാണ്. 14-ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും.സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ സംവിധാനവും കമ്മിഷന്‍ വ്യവസ്ഥയില്‍ കുടുംബശ്രീക്ക് കൈമാറാന്‍ ധാരണയായിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകളിലെ പൊതുശൗചാലയങ്ങളുടെ നടത്തിപ്പും കുടുംബശ്രീക്ക് കൈമാറും. ഇപ്പോഴത്തെ ശൗചാലയങ്ങള്‍ നവീകരിച്ച് കുടുംബശ്രീക്ക് കൈമാറും. റെയില്‍വേയില്‍ വിജയിച്ച മാതൃകയാണിത്. സ്ത്രീകളുടെ വിശ്രമമുറികളും റെയില്‍വേ മാതൃകയില്‍ നവീകരിച്ച് കുടുംബശ്രീക്ക് പരിപാലന ചുമതല നല്‍കും
Post Your Comments