തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു അകമ്പടിയായി പോയ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അകമ്പടി വാഹനം ഓടിച്ചിരുന്ന പോലീസുകാരന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി പി. പ്രവീണാണ് മരിച്ചത്. ഗുരുതരമായി പരിക്കറ്റ ഇദ്ദേഹം ആശുപത്രിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരനു പരിക്കേറ്റു.
തിരുവല്ലയ്ക്കു സമീപം പൊടിയാടിലാണ് സംഭവം. കോടിയേരി ബാലകൃഷ്ണനു അകമ്പടിയായി പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ടത്. അകമ്പടി വാഹനമായ പോലീസ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരന്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments