തിരുവനന്തപുരം : പശ്ചിമ ബംഗാളിലും ത്രിപുരയിലും സർക്കാരിനെ ഇറക്കാൻ ശ്രമിച്ച അതേ തന്ത്രമാണ് ഇപ്പോൾ കേരളത്തിലും നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ.
വിമോചനസമരകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള പ്രചാരണമാണ് നടക്കുന്നത്.എന്നാൽ കാലം മാറിയെന്ന് മനസിലാക്കണം. ഈ സമരത്തിനു മുന്നിൽ കീഴടങ്ങില്ല. ജനങ്ങളാണ് എൽഡിഎഫിനെ തെരഞ്ഞെടുത്ത്. ആ ജനങ്ങളിലാണ് എൽഡിഎഫിന് വിശ്വാസവും. ജനങ്ങളെ അണിനിരത്തി തന്നെ സമരത്തെ നേരിടുമെന്നും കോടിയേരി പറഞ്ഞു.
അന്വേഷണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമല്ല എൽഡിഎഫ് സർക്കാരിന്റേത്, കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments