തിരുവനന്തപുരം: മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതാണോ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട സമീപനമെന്നും മുതിര്‍ന്ന നേതാക്കളുടെ മൗനാനുവാദത്തോടെയാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രസംഗമെന്നും കോടിയേരി പറഞ്ഞു. ‘റിയാസും വീണയും തമ്മില്‍ നിയമപ്രകാരം വിവാഹിതരായി. ആ വിവാഹത്തിനെതിരെ മുസ്ലീംലീഗ് നേതാവ് പ്രസംഗിച്ചത് എന്താണ്. അത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ്. എന്നിട്ട് പിറ്റേ ദിവസം മാപ്പ്. നല്ല പരിപാടിയാണ്. പറയേണ്ട ചീത്ത മുഴുവനും പറയുക. എന്നിട്ട് മാപ്പെന്ന് പറയുക. ഞാനും കുറെ തെറി വിളിക്കാം. ലീഗുകാരെ അധിക്ഷേപിക്കാം. എന്നിട്ട് നാളെ പറയാം മാപ്പാക്കണമെന്ന്. ലീഗ് നേതാക്കള്‍ ബോധപൂര്‍വ്വം പറഞ്ഞതാണ്’- കോടിയേരി പറഞ്ഞു.
‘എന്തുകൊണ്ട് അങ്ങനെയൊരു പരാമര്‍ശമുണ്ടായപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവര്‍ തടഞ്ഞില്ല. പ്രസംഗത്തോട് യോജിക്കുന്നില്ലെന്ന് പറയാന്‍ എന്തുകൊണ്ട് അവര്‍ ആര്‍ജ്ജവം കാണിച്ചില്ല. ഇവരുടെ മൗനാനുവാദത്തോടെയാണ് നേതാക്കള്‍ എല്ലാം പ്രസംഗം നടത്തിയത്. നിങ്ങള്‍ പറഞ്ഞോ എന്ന് പറഞ്ഞ് ഇളക്കിവിടുകയായിരുന്നു. ലീഗ് നേതൃത്വത്തിന് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ. ഇങ്ങനെയാണോ ഇവര്‍ കേരള രാഷ്ട്രീയം കൈകാര്യം ചെയ്യാനിരിക്കുന്നത്. ഇവരുടെയൊക്കെ ചരിത്രം അറിയുന്നവര്‍ ഇന്നും കേരളത്തിലുണ്ട്. ഞങ്ങളെ കൊണ്ട് അത് പറയിപ്പിക്കണോ. പറയില്ല. കാരണം ഞങ്ങളുടെ സംസ്‌കാരം അതിന് യോജിച്ചതല്ല. രാഷ്ട്രീയ വിഷയം എന്തും നമുക്ക് ചര്‍ച്ച ചെയ്യാം’- കോടിയേരി വ്യക്തമാക്കി.
Read Also: അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്
‘കോണ്‍ഗ്രസിന്റെ കാര്യമാണ് കഷ്ടം. ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവ് ഇതിനെ അപലപിച്ചോ, ശരിയല്ലെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചോ. കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നത് മുസ്ലീംലീഗാണ്. അതുകൊണ്ടാണ് അവര്‍ മൗനം പാലിക്കുന്നത്. കോണ്‍ഗ്രസിന് സീറ്റ് കിട്ടണമെങ്കില്‍ ലീഗ് വേണം. മലബാറില്‍ ലീഗ് ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും പോലും കിട്ടില്ല. ഈ ഭയം കാരണം ലീഗിന് വിധേയമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. ആര്‍എസ്എസിനെ എതിര്‍ക്കാനും ലീഗിന് കഴിയുന്നില്ല.’- കോടിയേരി പറഞ്ഞു.
Post Your Comments