മുംബൈ: മഹാരാഷ്ട്രയിലെ നാസിക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ കൂട്ട ശിശുമരണത്തിനു കാരണം നാല് മരങ്ങളാണെന്ന വാദവുമായി ആശുപത്രി അധികൃതര്‍. ആവശ്യത്തിനുള്ള ഇന്‍കുബേറ്റേഴ്‌സ് ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മാത്രം ഇവിടെ മരിച്ചത് 55 പിഞ്ചു കുഞ്ഞുങ്ങളാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ ഇരുന്നൂറോളം കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചു വീണത്.
ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ പുതിയ കെട്ടിടം വേണമെന്നും, അതിനായി നാലു മരങ്ങള്‍ മുറിച്ച് നീക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിക്ക് അനുമതി നല്‍കുന്നില്ല. ഇതാണ് ശിശുമരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
കെട്ടിടം നിര്‍മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീകി വെച്ചിരിക്കുന്നത് 21 കോടി രൂപയാണ്. ബാക്കിയുള്ള എല്ലാ അനുമതികളും അനുവധിച്ച്ചിട്ടും, മുപ്പതുവര്‍ഷം പഴക്കമുള്ള ഈ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ 20 ഇന്‍കുബേറ്റേഴ്‌സുകളുമായി പുതിയ കെട്ടിടം ഉടന്‍ തന്നെ നിര്‍മ്മിക്കുമെന്ന് നാസിക് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ.സുരേഷ് ജ്ഗ്ദല്‍ അറിയിച്ചു. ഇതിനോട് അനുബന്ധിച്ചു പത്തു വര്‍ഷം പഴക്കമുള്ള മരങ്ങള്‍ മാറ്റി ചെറിയ മരങ്ങള്‍ വെച്ച് പിടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.
Post Your Comments