നാസിക് : മൂന്നാം തവണയും ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ ദേഷ്യത്തിൽ പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ് 31നാണ് അതിദാരുണമായ സംഭവം നടന്നത്. 26കാരിയായ അനൂജ കാലെയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്. ശേഷം കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല സംശയം തോന്നിയ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്നു തെളിഞ്ഞത്. മര്‍ദനത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments