കോഴിക്കോട്: ഷീറ്റിന്റെ രൂപത്തിൽ ഒളിപ്പിച്ച് കടത്തതാണ് ശ്രമിച്ച 7.28 ലക്ഷം രൂപയുടെ സ്വര്‍ണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളില്‍ ഷീറ്റിന്റെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
ദുബായില്‍നിന്നും സലാല വഴി ഒമാന്‍ എയര്‍ വിമാനത്തില്‍ കോഴിക്കോട്ടെത്തിയകൊണ്ടുവന്ന ലഗേജ് പെട്ടിക്കുള്ളിലാണ് കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. 232 ഗ്രാം (29 പവന്) സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ചതായിരുന്നു.ഇതുമായി വന്ന കാസര്‍കോട് സ്വദേശി അഷ്റഫ് ബെന്ദാദ് (47) നെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു
Post Your Comments