ബെയ്ജിങ്: പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ചൈന. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉത്പാദനവും വിപണനുമാണ് നിരോധിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പഠനങ്ങള്‍ തുടങ്ങിയതായി ചൈന അറിയിച്ചു. ഇതു വരെ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിര്‍ബന്ധിത നിരോധനം ഏല്പ്പെടുത്തതിനെക്കുറിച്ച് അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്ന ചൈനീസ് വ്യവസായ മന്ത്രി അറിയിച്ചു.
ചൈനയുടെ വാഹനവിപണി വികസനത്തിനു തീരുമാനം തിരിച്ചടിയാകുമെന്ന അഭിപ്രായുമായി വ്യവസായ സഹമന്ത്രി സിന് ഗൗബിന് രംഗത്ത് വന്നിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം 28 മില്ല്യണ്‍ കാറുകളാണ് ചൈന ഉത്പാദിപ്പിച്ചത്. ലോകത്തിലെ മൊത്തം ഉത്പാദനത്തിന്റെ മൂന്നില്‍ ഒന്നാണിത്.
ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മലിനീകരണം നിയന്ത്രിക്കുന്നതിനും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കുന്നതിനുമായി പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് നേരെത്ത അറിയിച്ചിരുന്നു. 2040 ല്‍ ഇതു നടപ്പാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. 2019 മുതല്‍ വോള്‍വോ ഇലക്ട്രിക് കാറുകള്‍ മാത്രമായിരിക്കും പുറത്തിറക്കുകയെന്ന് ജൂലൈയില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. 2025 ആകുന്നതോടെ പത്ത് ലക്ഷം ഇലക്ട്രിക് കാര്‍ നിരത്തിലെത്തിക്കുമെന്നും വോള്‍വോ അറിയിച്ചിട്ടുണ്ട്.
Post Your Comments