ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയന്‍ പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയുക . ഗുജറാത്തിലാണ് ഉദ്ഘാടനം. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കാണ് രാജ്യത്തെ കന്നി ബുള്ളറ്റ് ട്രെയിന്റെ പാതയായി നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതിയുടെ 85 ശതമാനം പണം മുടുക്കുന്നത് ജപ്പാനാണ്. ജപ്പാനുമായി സഹകരിച്ച നടത്തുന്ന പദ്ധതിക്ക് 19 ബില്യണ്‍ ഡോളറാണ് വായ്പയായി ലഭിക്കുന്നത്. ജപ്പാന്‍ നല്‍കുന്ന ഈ തുക ഉപയോഗിച്ച് അഹമ്മദാബാദ്-മുംബൈ യാത്രയുടെ സമയം എട്ട് മണിക്കൂറില്‍ നിന്നും 3.5 മണിക്കൂറായി കുറയ്ക്കുന്ന സുപ്രധാന പദ്ധതി 2023 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
750 പേര്‍ക്ക് ഒരേ സമയം ഈ ട്രെയനില്‍ സഞ്ചരിക്കാന്‍ സാധിക്കും. ലോകത്തിലെ നാലാമത്തെ വലിയ ട്രെയിന്‍ ശൃംഖലയാണ് രാജ്യത്ത് നിലവിലുള്ളത്. ഇൗ പദ്ധതിയിലൂടെ ഗതാഗത മേഖലയില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംരംഭം ഉദ്ഘാടനം ചെയാനായി എത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി രണ്ടു ദിവസം ഇന്ത്യയില്‍ ഉണ്ടാകും. ആബേയുടെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകളില്‍ ഒപ്പിടും.
Post Your Comments