Latest NewsNewsGulf

ദുബായ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്തിന് ചുറ്റുമുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികളും വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ ഗതാഗത തടസമുണ്ടകന്‍ സാധ്യതയുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്സ് അറിയിച്ചു.

കാലതാമസം ഒഴിവാക്കുന്നതിന് യാത്രക്കാര്‍ എല്ലാ യാത്രാരേഖകളുമായി വിമാനത്തിന്‍റെ സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലേക്ക് പുറപ്പെടണം.

വ്യാഴാഴ്ച രാത്രി മുതലാണ് പണികള്‍ ആരംഭിച്ചത്. ഏതൊക്കെ റോഡുകള്‍ ആണെന്നോ, എത്ര ദിവസം വേണ്ടിവരുമെന്നോ ദുബായ് എയര്‍പോര്‍ട്സ് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button