Latest NewsKeralaNews

നികുതി നിയമം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രത്യക്ഷ നികുതി നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

ആദായ നികുതി, കോര്‍പ്പറേറ്റ് ടാക്‌സ്‌ തുടങ്ങിയവയുടെ പ്രതിക്ഷ്യ നികുതി നിയമത്തിനു 56 വര്‍ഷം പഴക്കമുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അടിമുടി പരിഷ്‌കരിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. പുതുതായുള്ള ടാക്‌സ് കോഡ് രൂപപ്പെടുത്താനായി പുതിയ സമിതിയെ ഉടനെ നിയമിച്ചേക്കും. അടുത്ത ബജറ്റിന് മുമ്പായി തന്നെ നികുതി നിയമത്തിന്റെ കരട് തയ്യാറാക്കി പ്രതികരണങ്ങള്‍ക്കായി പൊതുജനത്തിന് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പിഎഫ്, പിപിഎഫ് ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആദായ നികുതി ഈടാക്കണമെന്നായിരുന്നു നേരത്തെയുള്ള ശുപാര്‍ശ. 25 ലക്ഷത്തിന് മുകളിലെ സ്ലാബില്‍ 30 ശതമാനവും 10-25 ലക്ഷം സ്ലാബിലുള്ളവര്‍ക്ക് 20 ശതമാനവുമായിരുന്നു ഡയറക്ട് ടാക്‌സ് കോഡിലെ പരാമര്‍ശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button