ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ഉയര്‍ന്ന വിവാങ്ങളില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇടപെടുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മാണ രേഖകള്‍ ആവശ്യപ്പെട്ട് കളക്ടര്‍ നഗരസഭയക്ക് കത്ത് നല്‍കി. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിനായാണ് കളക്ടര്‍ ടി വി അനുപമ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നഗരസഭയില്‍ നിന്നും റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായി വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ചാണ് റിസോര്‍ട്ടിലേക്ക് പോകാന്‍ അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. റിസോര്‍ട്ടിനു വേണ്ടി അനധികൃതമായി കായല്‍ നികയത്തിയെന്നും ആക്ഷേപമുണ്ട്.
മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കന്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കന്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണമുയര്‍ന്നത്. കളക്ടറും സംഘവും കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു.
Post Your Comments