കൊച്ചി: കേരളത്തിന്റെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പരിശീലനം സ്പെയിനില്‍. ആദ്യഘട്ട പരിശീലനം കേരളത്തില്‍ തന്നെയാകുമെന്നും ടീം ഉടമകൾ പറഞ്ഞു. കഴിഞ്ഞ സീസണിൽ തായ്‌ലാൻഡിലായിരുന്നു ടീമിന്റെ പരിശീലനം.
കുറച്ച് കാലങ്ങൾക്കു ശേഷം സ്വന്തമായി സ്റ്റേഡിയം തുടങ്ങാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് ആലോചനയുണ്ട്. ടീം കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യൂത്ത് ടീമിനെ രൂപപ്പെടുത്തിയ പരിചയമുള്ളയാളാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ യുവതാരങ്ങള്‍ക്കു കൂടുതല്‍ തിളക്കം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് ടീം മാനേജ്മെന്റിന്റെ ആലോചനയിലുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും അഞ്ചു വര്‍ഷമെങ്കിലും വേണം ടീമില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാകാന്‍ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടു ചുരുങ്ങിയത് 80 കോടി രൂപയെങ്കിലും ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്. സ്വാഭാവികമായി ഇന്ത്യയില്‍ സ്പോര്‍ട്സ് രംഗത്തെ നിക്ഷേപത്തില്‍ നിന്ന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ ലാഭം ലഭിക്കുകയൊള്ളു.
Post Your Comments