ദുബായ്: ഗര്‍ഭിണിയായ ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ വിചാരണ ചെയ്തു. വിവാഹശേഷം ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ മാറ്റം വന്നെന്നും, ഗര്‍ഭിണിയാണെന്ന പരിഗണനപോലും നല്‍കാതെയാണ് തന്നോട് പെരുമാറുന്നതെന്നും ഭാര്യ നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഭര്‍ത്താവ് കോടതിയില്‍ നിഷേധിച്ചു.
വീട്ടില്‍ നിന്നും 2,50,000 ദിര്‍ഹവും വിലപിടിപ്പുള്ള വസ്തുക്കളും ഭാര്യ മോഷ്ടിച്ചതായും ഭാര്യപിതാവാണ് ഈ പരാതിയ്ക്ക് പിന്നിലെന്നും ഭര്‍ത്താവ് ആരോപിച്ചു. പരാതിക്കാരിയെ കൂടാതെ തനിയ്ക്ക് മറ്റൊരു ഭാര്യയുണ്ടെന്നും അവളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പരാതിക്കാരിയും പിതാവും തന്നെ പ്രേരിപ്പിക്കുകയാണെന്നും ഭര്‍ത്താവ് പ്രോസിക്യൂട്ടറോട് പറഞ്ഞു.
Post Your Comments