Latest NewsIndiaNews

ഗൗരി ലങ്കേഷിന്റെ കൊലപാതകം; കൊലയാളികളെതേടി പൊലീസ്

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്ന് ദിവസമാകുമ്പോം കൊലയാളികളെക്കുറിച്ച് കാര്യമായ സൂചനകളില്ലാതെ പൊലീസ്.ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഇന്നും തുടരും. ആര്‍ ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും പരിശോധനയുണ്ടാകും.

അന്വേഷണസംഘം വിപുലീകരിക്കാനും ആലോചനയുണ്ട്.അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി മൊബൈല്‍ നമ്ബറും ഇമെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചു.
ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാനും ശ്രമം നടക്കുന്നുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button