
കോഴിക്കോട്: കരിപ്പൂരില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറങ്ങി. ഇതോടെ യാത്രക്കാരും ബന്ധുക്കളും ദുരിതത്തിലായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് നെടുമ്പോശ്ശേരിയില്‍ ഇറക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ ഇത്തിഹാദ്, ഒമാന്‍ എയര്‍വേസ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളാണ് നെടുമ്പേശ്ശേരിയില്‍ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായാല്‍ ഇവ വൈകാതെ കരിപ്പൂരിലേക്ക് പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments