ന്യൂഡല്‍ഹി•ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയില്‍ ഹെയര്‍ സ്റ്റൈലര്‍ ജാവേദ് ഹബീബിനെതിരെ പോലീസ് കേസെടുത്തു. ജാവേദ് ഹബീബ് സലൂണിന്റേതായി പത്രത്തില്‍ നല്‍കിയ വിവാദമായത്. ‘ദൈവങ്ങള്‍ വരെ ജെ.എച്ച് സലൂണില്‍ എത്തുന്നു’ എന്ന പരസ്യവാചകത്തിനൊപ്പമുള്ള പരസ്യത്തില്‍ ഹൈന്ദവ ദേവീദേവന്മാര്‍ സലൂണിലെത്തി മേക്കപ്പ് ചെയ്യുന്നതായിരുന്നു ചിത്രീകരിച്ചിരുന്നത്.ലക്ഷ്മി ദേവിയും ദുര്‍ഗാദേവിയും സരസ്വതി ദേവിയും ഗണപതിയും മുരുകനുമൊക്കെ സലൂണിലെത്തി വിവിധ മേക്കപ്പുകള്‍ ചെയ്യുന്നതായും പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നു. ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ.കരുണസാഗറാണ് പോലീസില്‍ സമീപിച്ചത്. ഇതേതുടര്‍ന്ന് ഐപിസി സെക്ഷന്‍ 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, തനിക്ക് തെറ്റുപറ്റിയെന്നും മാപ്പ് നല്‍കണമെന്നും ജാവേദ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.കൊല്‍ക്കത്തയിലുള്ള തന്റെ അനുമതി വാങ്ങാതെയാണ് തന്റെ ബിസിനസ് പാര്‍ട്ണര്‍ ഇത്തരമൊരു പരസ്യം നല്‍കിയതെന്നും കഴിഞ്ഞ 25 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മതം കത്രിക മാത്രമാണെന്നുമായിരുന്നു വീഡിയോയില്‍ ഇദ്ദേഹം പറഞ്ഞിരുന്നത്. ആരുടേയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ താന്‍ മാപ്പപേക്ഷിക്കുന്നുവെന്നും ഒരു മതത്തിന്റേയും വികാരം വ്രണപ്പെടുത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും മാധ്യമങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് തന്നെ പരസ്യം പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments