Latest NewsKeralaNews

സുരഭി ലക്ഷ്മിക്കെതിരെ അപവാദ പ്രചരണം: ഓണത്തെ അപമാനിച്ചു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സുരഭിക്കെതിരെ അപവാദ പ്രചരണം. ഓണത്തെ നടി അപമാനിച്ചുവെന്നാണ് പറയുന്നത്. നടി തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചതാണ് പ്രശ്‌നമായത്.

ഓണത്തെ അപമാനിച്ചുവെന്നും സുരഭിക്കെതിരായി അപവാദം പ്രചരിപ്പിക്കുന്ന സാമൂഹിക വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. സുരഭി ബീഫ് കഴിച്ചത് വലിയ തെറ്റായിപ്പോയെന്നാണ് ഇവര്‍ പറയുന്നത്.

ഓണത്തിന് ഇല നിലത്തിട്ട് സസ്യ ഭക്ഷണം മാത്രം ഇരുന്ന് കഴിച്ചില്ലെങ്കില്‍ ഉടനടി ചോദ്യമുയരും എന്നാണ് ആരോപണമുന്നയിക്കുന്നവരുടെ നിലപാട്. ബക്രീദിന്റെ ദിവസം പന്നിയിറച്ചി കഴിച്ചുകൊണ്ട് പരിപാടി അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് മറ്റുചിലരുടെ ചോദ്യങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button