കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും നുണയാണെന്നാണ് പോലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്കു പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായത് എന്നാണ് അന്നു പൊലീസ് നല്‍കിയ സൂചന. എന്നാല്‍ ദിലീപിനെ കേസില്‍നിന്നു രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ നാദിര്‍ഷ പങ്കാളിയാണ് എന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഇതു പരിശോധിക്കാം എന്ന വിലയിരുത്തലില്‍ ആയിരുന്നു സംഘം.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ അതു മറച്ചു വയ്ക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നാദിര്‍ഷയോട് ആവശ്യപ്പെട്ടത്.
Post Your Comments