ഇസ്ലാമാബാദ്: ഞങ്ങളുടെ മണ്ണില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കുറ്റസമ്മതവുമായി പാക്കിസ്ഥാന്. ലഷ്കര്‍ ഇ തോയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി കവാജ മുഹമ്മദ് ആസിഫ് സമ്മതിച്ചു. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, താലിബാന്, ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയ്ബ, അല്‍ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞ് ബ്രിക്സ് ഉച്ചകോടിയില്‍ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരേ സംയുക്ത പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഉച്ചകോടിയില്‍ പാക് ഭീകരവാദം ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിര്‍ത്തിരുന്നു. പാക്കിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, മേഖലയിലെ സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്ന ഭീകര സംഘടനകള്‍ക്കെതിരേ പാക്കിസ്ഥാന് നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി
Post Your Comments