ശ്രീനഗർ: വീണ്ടും പാക് വെടി വെപ്പ് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ അതിർത്തിലംഘിച്ച് പാക് സൈന്യം യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയായിരുന്നു എന്ന് പ്രതിരോധവകുപ്പ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും സൈനിക വക്താവ് പറഞ്ഞു.
Post Your Comments