കൊളംബോ: കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരം ശ്രീലങ്കയില്‍ വെച്ച് മുങ്ങിമരിച്ചു. പന്ത്രണ്ടുവയസുകാരനായ ഗുജറാത്ത് സ്വദേശിയാണ് മരിച്ച ക്രിക്കറ്റ് താരം.
സംഘത്തിലെ നാല് പേര് സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രഗമ ടീച്ചിങ് ആശുപത്രിയിലാണ്.
അണ്ടര്‍17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിപ്പോയത്.
Post Your Comments