ശ്രീനഗർ: സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഗ്രനേഡ് ആക്രമണം ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറിന് ശ്രീനഗറിലെ ജഹാംഗീർ ചൗക്കിലായിരുന്നു ആക്രമണമുണ്ടായത്. വഴിയാത്രക്കാരാണ് ആക്രമണത്തിന്റെ ഇരകളായത്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രനേഡ് വഴിയാത്രക്കാരുടെ ഇടയിൽവീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സമീപമാണ് ആക്രമണം നടന്നത്. . സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സമീപമാണ് ആക്രമണം നടന്നത്. നിരവധി ഉന്നത ഉദ്യോഗസ്ഥരും ഇവിടെയാണ് താമസിക്കുന്നത്. ഭീകരനായി പ്രദേശത്ത് പോലീസ് തെരച്ചിൽ ശക്തമാക്കി.
Post Your Comments