ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജന്‍സ് ഐജി ബികെ സിംഗിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളിൽ നേരിട്ട ഭീഷണികളെ കുറിച്ചും നക്സലൈറ്റുകൾക്കിടയിലെ പ്രവർത്തനം വിരോധത്തിനു കാരണമായോ എന്നും അന്വേഷണ സംഘം പരിശോധിയ്ക്കും.
അന്വേഷണ സംഘത്തില്‍ ബെംഗളൂരു ഡിസിപി അനുശ്ചേത് ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥര്‍ ഉണ്ടാകും. പ്രതികള്‍ നേരത്തെയും വീടിന് മുന്നിലെത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. പരിശോധനയ്ക്ക് അയച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. ഗൗരി പതിവായി സഞ്ചരിക്കുന്ന ബസവനഗുഡി മുതല്‍ രാജേശ്വരി നഗര്‍ വരെയുള്ള ഭാഗത്തെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുതിയതിന് ഗൗരിയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഇതു ഗൗരി ലങ്കേഷിനോടുള്ള പകയ്ക്കു കാരണമായോ എന്നും അന്വേഷിക്കും.
Post Your Comments