മുംബൈ: പ്രത്യയശാസ്‌ത്ര പോരാട്ടത്തില്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും താന്‍ അത് ആസ്വദിക്കുന്നുവെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. ആശയപരമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാക്കാലത്തും പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പമാണു നിലകൊള്ളുന്നത്. പറയാനുള്ളതു മുഴുവന്‍ കഴിഞ്ഞദിവസത്തെ രാജിക്കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ടെന്നും വര്‍ധിത വീര്യത്തോടെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആര്‍.എസ്.എസ്. ഫയല്‍ചെയ്‌ത അപകീര്‍ത്തിക്കേസില്‍ മുംബൈ കോടതിയില്‍ ഹാജരായശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയില്‍ ഒന്നും പറഞ്ഞില്ലെന്നും ഹാജരാകുകയെന്നത് നിയമപരമായ ബാധ്യതയാണെന്ന് രാഹുൽ പറയുകയുണ്ടായി.
അപകീര്‍ത്തിക്കേസില്‍ മുംബൈയിലെ മസ്‌ഗാവ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ രാഹുലിനെ 15,000 രൂപ ജാമ്യത്തിലാണ് വിട്ടയച്ചത്. മുന്‍ എം.പി: ഏക്‌നാഥ് ഗെയ്‌ക്ക്‌വാദാണ് രാഹുലിനുവേണ്ടി ജാമ്യത്തുക കെട്ടിവച്ചത്.
Post Your Comments