Latest NewsIndiaNews

‘ഗൗരി’ എന്റെ ആദ്യപ്രണയം, വിസ്മയിപ്പിക്കുന്ന തേജസ്സിന്റെ ആള്‍രൂപമായിരുന്നു അവള്‍; മുന്‍ ഭര്‍ത്താവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്‌

ഗൗരി ലങ്കേഷ്: അദ്ഭുതപ്പെടുത്തുന്ന തേജസ്സ് “അവള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അന്ത്യാഞ്ജലികളും അഭിനന്ദനക്കുറിപ്പുകളും, പ്രത്യേകിച്ച് ആത്മാവിനെ കുറിച്ചു മരണാനന്തരജീവിതത്തെകുറിച്ചും സ്വര്‍ഗത്തെ കുറിച്ചുമുള്ളവ വായിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് പൊട്ടിച്ചിരിക്കുമായിരുന്നു. അല്ല പൊട്ടിച്ചിരിച്ചില്ലെങ്കില്‍ കൂടി അടക്കിപ്പിടിച്ചെങ്കിലും ചിരിക്കുമായിരുന്നു.

കാരണം കൗമാരകാലത്തു തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു സ്വര്‍ഗവും നരകവും കാരണം കൗമാരകാലത്തു തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു സ്വര്‍ഗവും നരകവും മരണാനന്തരജീവിതവുമൊക്കെ വെറും അസംബന്ധമാണെന്ന്. ആവശ്യത്തിന് സ്വര്‍ഗവും നരകവുമെല്ലാം ഭൂമിയില്‍ തന്നെയുണ്ട്. അതുകൊണ്ട് ദൈവത്തിനെ വെറുതെ വിടുക. മറ്റു പലരും ചെയ്യുന്നതുപോലെ അഭ്യര്‍ഥനകളുമായി ദൈവത്തിനെ സമീപിക്കേണ്ടതില്ല. കാരണം അദ്ദേഹത്തിന് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

മറ്റാരെയും വേദനിപ്പിക്കരുത് എന്നുള്ളത് ഞങ്ങളുടെ തീരുമാനത്തിലുണ്ടായിരുന്നു.- കുടുംബത്തിലേത് ഉള്‍പ്പെടെ. അവരുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും യൗവ്വനകാലത്തെ ഞങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എപ്പോളും ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത് പില്‍ക്കാലത്ത് ഞങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു.

അതുകൊണ്ടാണ് അഞ്ചു വര്‍ഷത്തെ പ്രണയകാലത്തിനും അഞ്ചുവര്‍ഷത്തെ വിവാഹജീവിതത്തിനും ശേഷം 27 വര്‍ഷം മുമ്പ് ഞങ്ങള്‍ വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി- നല്ല സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും സാധിച്ചത്. ഞങ്ങളുടെ ഉടമ്പടി പ്രകാരം ആരെയും വേദനിപ്പിക്കരുത്- പരസ്പരം പോലും.

ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ നാഷണല്‍ കോളജിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയ സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നത്. ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍. എച്ച് നരസിംഹ, അബ്രഹാം കോവൂര്‍ തുടങ്ങിയവരായിരുന്നു യുക്തിവാദ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികള്‍. സ്ത്രീകളും പുരുഷന്മാരുമായ ആള്‍ദൈവങ്ങളെയും കപടസന്യാസിമാരെയും പൊള്ളത്തരങ്ങളെയും അന്ധവിശ്വസങ്ങളെയുമെല്ലാം ചോദ്യം ചെയ്യുന്നതില്‍ കൗമാരം മുതല്‍ക്കെ ഞങ്ങള്‍ രസം കണ്ടെത്തിയിരുന്നു.

ഇവയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മറ്റൊരവസരത്തിലാകാം. പക്ഷെ ഇക്കാര്യം ഇവിടെ പറഞ്ഞത് ഇതിന് കൊലപാതകവുമായുള്ള ബന്ധത്തെ സൂചിപ്പിക്കാനാണ്. യുക്തിവാദികളും ആജ്ഞേയവാദികളും മതഭ്രന്തന്മാരാല്‍ ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീവിതത്തിന്റെയും കഞ്ചാവിന് അടിമപ്പെടും മുമ്പേ(ആലങ്കാരികമായി പറഞ്ഞതാണ്) ഞങ്ങള്‍ ഒരുമിച്ചു വായിച്ച ആദ്യത്തെ പുസ്തകങ്ങളിലൊന്ന് വില്‍ ഡൂറാന്റിന്റെ സ്റ്റോറി ഓഫ് ഫിലോസഫി ആയിരുന്നു. ആ സമയത്ത് ഞങ്ങള്‍ രണ്ടുപേരും മാതൃഭാഷയായ കന്നഡയില്‍ പ്രാവീണ്യമുള്ളവരായിരുന്നില്ല. അതുകൊണ്ടു വുഡ്ഹൗസ്, ഗ്രഹാം ഗ്രീന്‍ അങ്ങനെ പ്രീമിയര്‍ ബുക്ക് ഷോപ്പിലെ മിസ്റ്റര്‍ ഷാന്‍ബാഗ് ഞങ്ങള്‍ക്കു തന്നിരുന്ന പുസ്‌കതങ്ങള്‍ക്കു പകരമായി, കുറ്റബോധത്തോടെ കന്നഡയിലെ വിപുലമായ സാഹിത്യശേഖരത്തെ ഞങ്ങള്‍ ഒഴിവാക്കി. 20 ശതമാനം വിലക്കിഴിവ് ഞങ്ങള്‍ക്കു ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചത് പതിനഞ്ചു ശതമാനമായിരുന്നു. അത്ര പെട്ടന്നല്ലെങ്കിലും അവള്‍ കന്നഡയിലേക്ക് തിരികെയെത്തി”

ഇരുവരുടെയും സംഗീത അഭിരുചികളെ കുറിച്ചും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

കോളേജ് കാലത്ത് ഞാന്‍ പുകവലിച്ചിരുന്നു. അത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ആ ശീലം ഉപേക്ഷിച്ചു. എന്നാല്‍ അപ്പോളേക്കും അവള്‍ പുകവലി ആരംഭിച്ചിരുന്നു. ഒരിക്കല്‍ അവളെന്നെ അമേരിക്കയില്‍ സന്ദര്‍ശിക്കാനെത്തി. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മുന്‍ഭാര്യയെക്കാള്‍ നല്ലൊരു സുഹൃത്തായിരുന്നു അവള്‍.)അപാര്‍ട്‌മെന്റിനുള്ളില്‍ വച്ച് പുകവലിക്കരുതെന്ന് ഞാന്‍ അവളോട് പറഞ്ഞു.

പല സുഹൃത്തുക്കളും ഞങ്ങളുടെ സൗഹൃദം കണ്ട് അന്ധാളിക്കാറുണ്ടായിരുന്നു. ഇന്ത്യയിലും മറ്റിടങ്ങളിലും സാധാരണയായി വേര്‍പിരിയലുകളും വിവാഹമോചനങ്ങളും വളരെ കയ്‌പ്പേറിയവയാണ്. ഞങ്ങള്‍ക്കും അത്തരത്തിലുള്ള നിമിഷങ്ങളുണ്ടായിരുന്നു. പക്ഷെ ഉന്നതമായ ആദര്‍ശത്തോടെ അതിവേഗം ഞങ്ങള്‍ അവയെ മറികടന്നു. നിഷേധിയുടെ സ്വഭാവമായിരുന്നു അവള്‍ക്കെങ്കിലും എന്റെ മാതാപിതാക്കള്‍ക്ക് അവളെ വളരെ ഇഷ്ടമായിരുന്നു.

ഇങ്ങനെ എഴുത്ത് നീളുകയാണ്. ‘ഗൗരി’ എന്റെ ആദ്യപ്രണയം, വിസ്മയിപ്പിക്കുന്ന തേജസ്സിന്റെ ആള്‍രൂപമായിരുന്നു അവള്‍ എന്ന് പറഞ്ഞു കുറിപ്പ് അവസാനിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button