കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന റാക്കറ്റിലെ പ്രധാനകണ്ണികള്‍ പിടിയില്‍. രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. ചക്കുംകടവ് ആലിമോന്‍, റഷീദ് എന്നിവരാണ് പിടിയിലായത് .
ബീച്ചാശുപത്രിയിലെ മയക്കുമരുന്ന് വില്പനക്കാരിലെ പ്രധാനി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പീയര്‍ എജുക്കേറ്റര്‍. ഇയാള്‍ ജോലി ചെയ്യുന്ന സന്നദ്ധസംഘടനയ്‌ക്കെതിരെ ആശുപത്രി സൂപ്രണ്ട് തന്നെ പല തവണ സര്‍ക്കാരിനും പോലിസിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
ആലി എന്ന ആലിമോനാണ് ബീച്ചാശുപത്രിയുടെ മുറ്റത്തെ ബ്രൗണ്‍ഷുഗറിന്റെയും കഞ്ചാവിന്റെയും പ്രധാന കച്ചവടക്കാരന്‍.
നവജീവന്‍ എന്ന സന്നദ്ധസംഘടനയെ ആണ് സംസ്ഥാന ആരോഗ്യവകുപ്പ് മയക്കുമരുന്നിടമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. മയക്കുമരുന്നിനടിമകളായവരെ കണ്ടെത്തി നവജീവനില്‍ എത്തിച്ച് ബോധവല്‍ക്കരണം നടത്തുന്ന 12 പിയര്‍ എജുക്കേറ്റര്‍മാരിലൊരാളാണ് ആലി. മാസം 3000 മുതല്‍ 5000 രൂപാ വരെ ഈ വകയില്‍ പറ്റുന്ന ആലി പക്ഷെ തന്റെ മയക്കുമരുന്നു കച്ചവടത്തിന് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനാണ് ഈ ജോലി തെരഞ്ഞെടുത്തത്. ആലി നവജീവന്റെ ഭാഗമാണെന്ന് ഡയറക്ടര്‍ ടീറ്റോ സ്ഥീരികരിച്ചു.
എയ്ഡ്‌സ് രോഗികളാണ് മയക്കുമരുന്നിനടമകളായവരില്‍ പലരും. പോലിസും എക്‌സൈസും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇവര്‍ ബീച്ചാശുപത്രിയെ അധോലോകമാക്കി മാറ്റാന്‍ കാരണം, ഇതേക്കുറിച്ച് എക്‌സൈസും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും ആരോഗ്യവകുപ്പും അവഗണിക്കുകയായിരുന്നു.
Post Your Comments