KeralaLatest NewsNews

ആര്‍.എസ്.എസ് ഓണാഘോഷത്തിന് ലീഗ് നേതാവ്: വിവാദം കൊഴുക്കുന്നു

താനൂര്‍•ആര്‍.എസ്.എസ്. സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടാനം ചെയ്യാന്‍ മുസ്ലിം ലീഗ് നേതാവ് എത്തിയതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. നന്നംപ്ര വെള്ളിയാമ്പുറത്തെ ഓണാഘോഷമാണ് ലീഗ് നേതാവും പഞ്ചായത്ത്‌ പ്രസിഡന്റുമായ എം.പി മൊഹമ്മദ്‌ ഹസന്‍ ഉദ്ഘാടനം ചെയ്തത്. തിരുവോണ നാളില്‍ വെള്ളിയാമ്പുറം അമ്പലപ്പടി ആര്‍എസ്‌എസ് ശാഖയോട് ചേര്‍ന്നായിരുന്നു ഓണാഘോഷ പരിപാടികള്‍ നടന്നത്. ഉദ്ഘാടന ശേഷം നടന്ന മത്സര പരിപാടികളിലും ലീഗ് നേതാവ് പങ്കെടുത്തിരുന്നു.

ആഘോഷത്തിനിടയില്‍ ബി.ജെ.പി നേതാവായ രാജാമണിക്ക് മുഹമ്മദ്ഹസന്‍ ലഡു നല്‍കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലീഗില്‍ പൊട്ടിത്തെറിയുണ്ടായത്. കൊടിഞ്ഞി ഫൈസല്‍വധത്തിന്റെ ഗൂഢാലോചനാ കേന്ദ്രമെന്ന ആരോപണമുള്ള നന്നംപ്ര വിദ്യാനികേതന്‍ സ്കൂള്‍ പ്രസിഡന്റാണ് രാജാമണി.

എന്നാല്‍ താന്‍ ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് പ്രസിഡന്റ് പറയുന്നത്. ക്ലബ് ഭാരവാഹികള്‍ അവരുടെ ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചിരുന്നു. അതില്‍ ആര്‍എസ്‌എസുകാര്‍ പങ്കെടുത്തോയെന്ന് ശ്രദ്ധിച്ചില്ലെന്നും ഹസന്‍ വിശദീകരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button