പറ്റ്ന: റോക്കി യാദവിന് ജീവപര്യന്തം. വാഹനത്തെ ഓവര്‍ടേക്ക് ചെയ്തിനു പതിനെട്ടുകാരനെ വെടിവെച്ചുകൊന്ന കേസിലാണ് റോക്കി യാദവിന് ശിക്ഷ വിധിച്ചത്. റോക്കി യാദവിനു പുറമെ കേസില്‍ പ്രതികളായ മറ്റു രണ്ടുപേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. റോക്കി പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണ്. ജെ.ഡി.യു നേതാവ് മനോരമാദേവിയുടെ മകനാണ് റോക്കി.
വിദ്യാര്‍ത്ഥിയായ ആദിത്യ സഞ്ചദേവിനെയാണ് റോക്കി കൊലപ്പെടുത്തിയത്. കേസില്‍ റോക്കിയും മറ്റു മൂന്നുപേരും കുറ്റക്കാരാണെന്ന് ഗയയിലെ അഡീഷണല്‍ ജില്ലാ സെഷ്ന്‍സ് ജഡ്ജി സച്ചിദാനന്ദ സിങ് കണ്ടെത്തിയിരുന്നു.റോക്കി യാദവിന്റെ സഹോദരന് തേനി, അംഗരക്ഷകന് രാകേഷ് കുമാര്‍ രഞ്ജന്‍ എന്നിവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റോക്കി യാദവിന്റെ പിതാവ് ബിന്ദി യാദവിന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. ഗൂഢാലോചന കേസിലാണ് ബിസിനസുകാരനായ ബിന്ദി യാദവിനെ ശിക്ഷിച്ചത്.2016 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Post Your Comments