NattuvarthaLatest News

ഭര്‍തൃസഹോദരന്റെ കൊലപാതകം : വീട്ടമ്മയ്ക്കും മകനും ജീവപര്യന്തം

കാസര്‍കോട് : കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്കും മകനും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും.

രാജപുരം പാണത്തൂര്‍ കല്ലപ്പള്ളി പാത്തിക്കലിലെ ച്ര്രന്ദശേഖരന്റെ ഭാര്യ പി.സി ലളിത ( 43) ,മകന്‍ പി സി നിധിന്‍  (26 ) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കണം.

2011 മാര്‍ച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ ഇരുവരും ചേര്‍ന്ന് ലളിതയുടെ ഭര്‍ത്താവിന്റെ സഹോദരനായ മുദ്ദപ്പയെ കത്തികൊണ്ട് കുത്തിമുറിവേല്‍പ്പിച്ചും വടി ഉപയോഗിച്ച് മര്‍ദ്ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button