Latest NewsNewsGulf

അവിഹിത ബന്ധം: ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി യുവാവ് തൂങ്ങിമരിച്ചു

ദുബായ്ദുബായില്‍ അപ്പാര്‍ട്ട്മെന്റില്‍ നേപ്പാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഭാര്യയുടെ അവിഹിതബന്ധത്തെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വെള്ളിയാഴ്ചയാണ് അല്‍-ബരാഹ ഏരിയയിലെ ഒരു ഫ്ലാറ്റില്‍ ഒരു പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ദുബായ് പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ ടെലിഫോണ്‍ സന്ദേശം ലഭിച്ചത്. ഉടന്‍ സ്ഥലത്ത് പാഞ്ഞെത്തിയ സംഘം കണ്ടെത് 35 കാരനായ നേപ്പാളി സ്വദേശി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ദമ്പതികളോടൊപ്പം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. ദമ്പതികള്‍ ദുബായില്‍ ക്ലീനിംഗ് തൊഴിലാളികളായി ജോലി നോക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 8.30 ന് തങ്ങള്‍ ജോലി കഴിഞ്ഞ് ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോഴാണ് ഇയാള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടെതെന്നും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. മരിച്ചയാളുടെ ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഇന്ന് ജോലിയ്ക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. ഇവരുടെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഫ്ലാറ്റിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ മുറിയ്ക്കുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി.

ഭാര്യക്ക് അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായി ദൃക്സാക്ഷികള്‍ പോലീസിനോടും പ്രോസിക്യൂഷനോടും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button