ശ്രീനഗര്‍: കാശ്മീരിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജോലി രാജി വെച്ച കാശ്മീരി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. കാശ്മീര്‍ പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ റയീസ് എന്ന യുവാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
‘ഞാന്‍ കാശ്മീര്‍ പൊലീസിലെ ജോലി രാജി വെച്ചു. ഇത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല പക്ഷേ ഈ ജോലിയില്‍ തുടരാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ല. ജനങ്ങളെ സേവിക്കാനും എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പ്രതിജ്ഞ എടുത്തുകൊണ്ട് കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഞാന്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്തിരുന്നു. ഈ ജോലി ശരിക്കും ഒരു ജിഹാദായിട്ടായിരുന്നു ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ എന്റെ മനസ്സാക്ഷി മരിക്കുന്നത് ഞാന്‍ കണ്ടിരുന്നില്ല. പക്ഷേ കാശ്മീര്‍ താഴ്‌വരയില്‍ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്റെ മനസാക്ഷിയെ എനിക്ക് അവഗണിക്കാനാവുന്നില്ല’. അദ്ദേഹം പറയുന്നു.
ഒരു പൊലീസുകാരനെന്ന നിലയില്‍ താന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന കാര്യത്തില്‍ ഒരു ഉത്തരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ താന്‍ ഒരു തീരുമാനത്തിലെത്തി. തന്റെ വിവേചന ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് പൊലീസില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് തന്റെ വ്യക്തിപരമായ പ്രശ്നമാണ്. തന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍ന്നും പോരാടും. ഒരു ദരിദ്ര കുടുംബമാണ് തന്റേത്. അച്ഛന്‍ ഒരു തൊഴിലാളിയാണ്. എന്നിരുന്നാലും എന്റെ വിവേചനബുദ്ധി മരിച്ചുകൊണ്ടിരിക്കുന്നത് കാണാനാകില്ലെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.
അതേസമയം വീഡിയോയുടെ സത്യാവസ്ഥയും റയിസ് ഉന്നയിച്ച പരാതിയും പരിശോധിച്ച് വരികയാണെന്ന് കാശ്മീര്‍ പൊലീസിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.youtube.com/watch?time_continue=2&v=8s5kcHhI3rI
Post Your Comments