![](/wp-content/uploads/2017/09/onam.jpg)
ഓണം മലയാളികളുടെ മാത്രം ആഘോഷമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ ബോളിവുഡ് സുന്ദരികൾ .പറഞ്ഞു വരുന്നത് ബോളിവുഡ് താരങ്ങളായ അമൃത അറോറ, സഹോദരി മലൈക അറോറ, കരിഷ്മ കപൂര്‍ എന്നിവരെക്കുറിച്ചാണ്.
തിരുവോണ ദിവസം താരറാണിമാര്‍ ഒന്നിച്ചു ഓണസദ്യ ഉള്‍പ്പെടെ കഴിച്ച് ഓണം കെങ്കേമമാക്കിയിരിക്കുകയാണ്.പപ്പടം, പഴം, പായസം എന്നിവയുൾപ്പെടെ 26 ഇനം വിഭവങ്ങളടങ്ങിയ സദ്യയാണ് ഇവര്‍ക്കായി മലൈകയുടെയും അമൃതയുടെയും അമ്മയും മലയാളിയുമായ ജോയ്സി അറോറ ഒരുക്കിയത്.സദ്യ ഒരുക്കി മേശയ്ക്കു മുന്നില്‍ ചോറു കഴിക്കാന്‍ ഇരിക്കുന്നതിന്റെ ഫോട്ടോ മലൈക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
Post Your Comments