കഥകളിൽ മാത്രം കേട്ടുകേൾവിയുള്ള ഒരു ജീവിതമാണ് ഈ ഇരുപത്തിയൊന്നുകാരൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ജീവിച്ചുതീർത്തത്. ടെക്നീഷ്യനായ തോമസ് മാന്‍സണ്‍ ആണ് ഇങ്ങനൊരു ദുരിതത്തിലൂടെ കടന്നുപോയത്.
നോര്‍തേണ്‍ ടെറിട്ടറിയിലും ദക്ഷിണ ഓസ്ട്രേലിയ അതിര്‍ത്തിയിലുമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആയിരുന്നു തോമസിന് കഴിഞ്ഞ ആഴ്ച ജോലി.. ജോലിയ്ക്ക് ശേഷം യുലാരയില്‍ നിന്ന് മടക്കയാത്രയിലായിരുന്ന തോമസ് മുന്നില്‍പെട്ട ഒട്ടകകൂട്ടത്തെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോൾ അപകടത്തില്‍പെടുകയായിരുന്നു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും കാര്‍ കേടായി.150 കിലോമീറ്ററോളം അകലെയായിരുന്നു ഏറ്റവും അടുത്ത നഗരം പോലും എന്നതിനാൽ രണ്ടും കല്പിച്ചു നടക്കുകയായിരുന്നു തോമസ്.
രണ്ടു ദിവസത്തെ യാത്രയിൽ വെള്ളം പോലും കിട്ടാതെ വന്നപ്പോൾ സ്വന്തം മൂത്രം തന്നെ ആശ്രയിച്ചുപോയി.’ഒന്നുകില്‍ ഹൈവേയില്‍ കടന്ന് സഹായം തേടുക അല്ലെങ്കില്‍ അവിടെതന്നെ കിടന്നു മരിക്കുക’,ഇതായിരുന്നു മനസ്സിലെന്നു തോമസ് പറയുന്നു.ഫോണ്‍ ബന്ധവും നഷ്ടപ്പെട്ടു ലക്ഷ്യബോധമില്ലാതെ നടന്ന തോമസ് വെള്ളിയാഴ്ച രാത്രിയോടെ ഹൈവേയില്‍ എത്തി റോഡില്‍ കണ്ടവരുടെ തോമസ് സഹായത്തോടെ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.ജലാംശം നഷ്ടപ്പെട്ട് അവശനിലയിലായിരുന്ന തോമസിനെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments