തിരുവനന്തപുരം : പൊലീസിലെ ഇന്റേണൽ വിജിലൻസ് സംവിധാനം പുനഃസ്ഥാപിച്ച് ഡിജിപി ടി.പി.സെൻകുമാറിന്റെ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളും അഴിമതികളും സംബന്ധിച്ച പരാതികൾ പരിഹരിക്കാനാണ് സംസ്ഥാനതലത്തിൽ ഇന്റേണൽ വിജിലൻസ് സംവിധാനം ഏർപ്പെടുത്തിയത്.
2009-ൽ ആരംഭിച്ചെങ്കിലും ഏറെക്കാലമായി സെൽ നിർജീവമായിരുന്നു. എഡിജിപി നിതിൻ അഗർവാളിനാണ് ചീഫ് വിജിലൻസ് ഓഫീസറുടെ ചുമതല നൽകിയിരിക്കുന്നത്. ഈ വകുപ്പും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.
Post Your Comments