തിരുവനന്തപുരം: മറ്റൊരു നാടൻ പ്രയോഗവുമായി മന്ത്രി ജി സുധാകരൻ നിയമ സഭയിൽ.മദ്യം വേണ്ടവർ കക്കൂസിൽ നിന്നായാലും നക്കിക്കുടിക്കും, ദേശീയ പാതയ്ക്കരികിൽ നാണവും മാനവുമില്ലാതെ ഇവർ ക്യൂ നിൽക്കുന്നത് കണ്ടിട്ടില്ലേ?ചത്തു തുലഞ്ഞാലും പ്രശ്നമില്ല എന്നാണു ഇത്തരക്കാരുടെ രീതി” മന്ത്രി നിയമസഭയിൽ പറഞ്ഞു.
കരമന- കളിയിക്കാവിള ദേശീയ പാതയെ ജില്ലാപാതയാക്കി തരം താഴ്ത്തി പൂട്ടിയ മദ്യശാലകൾ തുറന്നതിനെ കുറിച്ച് എം വിൻസന്റ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയവേ ആയിരുന്നു മന്ത്രിയുടെ ഇത്തരം തരം താഴ്ന്ന പ്രസ്താവന.ആയിരത്തിലധികം ഷാപ്പുകൾ നിർത്തിയിട്ടുണ്ടെന്നും ഇവ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ നിയമവിധേയമായി നടപ്പിലാക്കാൻ സാധിക്കും എന്നും മന്ത്രി പറഞ്ഞു.
Post Your Comments