
പാലക്കാട്: തിരുവോണ ദിനത്തില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ഒറ്റപ്പാലത്തിനടുത്തുള്ള അമ്പലപ്പാറ മേലൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ഇരു വിഭാഗങ്ങളും തമ്മില്‍ പ്രദേശത്ത് ഇതിന് മുമ്പും സംഘര്‍ഷമുണ്ടായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരായ സന്ദീപ്, ജോബിന്‍ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
Post Your Comments