Latest NewsNewsIndia

ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം: പ്രധാനമന്ത്രി

ബെയ്ജിംഗ്: ഭീകരതയ്ക്കെതിരേ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനം ഡയലോഗ് ഓഫ് എമർജിംഗ് മാർക്കറ്റ്സ് ആൻഡ് ഡെവലപ്പിംഗ് കണ്‍ട്രീസ് എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക വെല്ലുവിളികൾ നേരിടാൻ ഒന്നിച്ചു മുന്നേറണം. ഭീകരതയ്ക്കെതിരേ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം. ഭീകരവാദവും സൈബർ സുരക്ഷയും ദുരന്തനിവാരണ മാനേജ്മെന്‍റുമടക്കമുള്ള വിഷയങ്ങളിൽ സഹകരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസനം ലക്ഷ്യമാക്കിയായിരിക്കണം ലോകരാജ്യങ്ങൾ പ്രവർത്തിക്കേണ്ടത്. എല്ലാവരുടെയും കൈകളിലും വികസനമെത്തണമെന്നതാണ് ഇന്ത്യയുടെ അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button