Latest NewsKeralaNews

അധ്യാപകദിനാഘോഷ വേദിയെലത്തിയ പാമ്പിനെ കണ്ട് മന്ത്രി ഞെട്ടി

കാഞ്ഞങ്ങാട്: അധ്യാപകദിനാഘോഷ വേദിയെലത്തിയ പാമ്പിനെ കണ്ട് മന്ത്രി ഞെട്ടി. ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി ഇ ചന്ദ്രശേഖരനാണ് വ്യത്യസ്തമായ അനുഭവമുണ്ടായത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്‌ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അധികൃതര്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നടത്തിയ അധ്യാപകദിനാഘോഷ ചടങ്ങിലായിരുന്നു സംഭവം.

മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്ത ശേഷം അവാര്‍ഡുദാനം നടത്താനൊരുങ്ങുന്നതിനിടെയാണ് മുന്‍വശത്തെ പ്രധാന വാതിലിലൂടെ ആറടിയോളം വരുന്ന പാമ്പ് ഇഴഞ്ഞെത്തിയത്. വേദിയില്‍ മന്ത്രിയെയും അധ്യക്ഷനായ എം രാജഗോപാലന്‍ എംഎല്‍എയെയും മറ്റ് വിശിഷ്ടാതിഥികളെയും തലയുയര്‍ത്തി നോക്കിയ ശേഷം പാമ്പ് ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇഴഞ്ഞു നീങ്ങി. സംഭവം സദസിലുള്ളവരെ സംഭ്രമത്തിലാക്കി. പതിനഞ്ച് മിനിട്ട് നേരത്തോളം പാമ്പ് കാരണം ചടങ്ങ് തടസപ്പെട്ടു. വിഷമില്ലാത്ത പാമ്പായിരുന്നു ഇത്. പാമ്പ് തിരിച്ചു പോയ ശേഷമാണ് ചടങ്ങ് പുനാരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button