തിരുവനന്തപുരം: ഇത്തവണ ഓണത്തിന് കന്യാസ്ത്രീകളുടെ തിരുവാതിര കളിയാണ് വൈറലായത്. തിരുവസ്ത്രമണിഞ്ഞാണ് കന്യാസ്ത്രീകള്‍ ഡാന്‍സ് കളിച്ചത്. മലയാളികള്‍ ഒരേ മനസാല്‍ ആഘോഷിക്കുന്ന ഉത്സവ ദിനമാണ്് ഓണം.
സ്‌കൂളിലും കോളേജിലുമെന്നല്ല എല്ലായിടത്തും ഇപ്പോള്‍ ഓണത്തിനിടയില്‍ തിരുവാതിരക്കളി നടക്കാറുണ്ട്. എന്നാല്‍ കന്യാസ്ത്രീകള്‍ അവരുടെ തിരുവസ്ത്രമണിഞ്ഞ് പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന കാഴ്ച വിരളമാണ്. മലയാളികളുടെ മതസൗഹാര്‍ദത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ് ഇത്. ശശി തരൂര്‍ എംപി യാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
കേരളം എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടാകുന്നതെന്ന് വിളിച്ചു പറയുന്ന വീഡിയോ ആണ് കന്യാസ്ത്രീകളുടെ തിരുവാതിരക്കളി. രക്തത്തില്‍ മതം കലരാത്ത മൈത്രിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത്. മതനിരപേക്ഷമായ ഐക്യത്തിന്റെ സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് തരൂര്‍ പറയുന്നു.
Post Your Comments